11 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടി ചെയർമാന്മാരായി

0
43

സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള 11 പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി ചെയർമാൻമാരെ തീരുമാനിച്ച് ഉത്തരവിറങ്ങി. കേരള ക്ലേയ്സ് ആൻഡ് സിറാമിക് (കെ.സി.സി.പി.എൽ) ചെയർമാനായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ടിവി രാജേഷിനെ നിയമിച്ചു. ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് (കെ എസ് ഡി പി) ചെയർമാനായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവിനെ നിശ്ചയിച്ചു.

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ
എം പ്രകാശൻ ആണ് കണ്ണൂർ സഹകരണ സ്പിന്നിങ് മിൽസ് ചെയർമാൻ. ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കോർപ്പറേഷൻ (ഹാൻവീവ് ) ചെയർമാനായി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദനെ നിശ്ചയിച്ചു.

കാഷ്യൂ ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാനായി സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹനെ തീരുമാനിച്ചു. സംസ്ഥാന കാഷ്യൂ വർക്കേഴ്സ് അപ്പക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപെക്സ്‌) ചെയർമാനായി സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശിവശങ്കരപ്പിള്ള ചുമതലയേൽക്കും. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ മഹേന്ദ്രൻ ആണ് ആലപ്പി സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ.

സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം എച്ച് റഷീദിനെ കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് ചെയർമാനായി നിശ്ചയിച്ചു. കേരളാ സ്റ്റേറ്റ് കയർ കോർപറേഷൻ ചെയർമാനായി സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം ജി.വേണുഗോപാലിനെയാണ് നിയമിച്ചിരിക്കുന്നത്.

ആലുവയിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ (എഫ്.ഐ.ടി) ചെയർമാനായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം ആർ അനിൽകുമാർ ചുമതലയേൽക്കും. കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാനായി സിപിഐ എം
നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം നെടുവത്തൂർ സുന്ദരേശനേയും നിയമിച്ചു.