ബാഗൽകോട്ടിൽ കുടുംബത്തിലെ നാലുപേർ വീടിനകത്ത് മരിച്ച നിലയില്‍

0
59

കർണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിൽ കുടുംബത്തിലെ നാലുപേരെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കളായ സ്വപ്ന (8), സമര്‍ത് (4) എന്നിവരാണ് മരിച്ചത്. നാഗേഷ് ഡ്രൈവറും വിജയലക്ഷ്മി സെക്യൂരിറ്റി ജീവനക്കാരിയുമാണ്.

ഒക്ടോബറില്‍ വിജയലക്ഷ്മിയെ കാണാതായതിനെ തുടര്‍ന്ന് നാഗേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവുമായി വഴക്കിട്ട് സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്ന യുവതി തിരികെ വന്നതോടെ കേസ് അവസാനിച്ചിരുന്നു.