‘കെ- റെയിലിന് അന്തിമ അനുമതി ഉടൻ നൽകണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

0
118

കെ- റെയിൽ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനക്കുമ്പോഴും തീരുമാനത്തിലുറച്ച് സംസ്‌ഥാന സർക്കാർ. പദ്ധതിക്ക് അന്തിമാനുമതി ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

അനുമതി ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്‌തിപരമായി ഇടപെടണം. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണകരമാകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. സാമ്പത്തിക വളർച്ചയ്‌ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയരാനും പദ്ധതി കാരണമാകും.

സംസ്‌ഥാന സർക്കാർ ഇതിനോടകം തന്നെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി, റെയിൽവെ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയിരുന്നെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.