ബിപിന്‍ റാവത്ത് അപകടത്തില്‍പെടുന്നത് രണ്ടാം തവണ, ആദ്യ അപകടം നാഗാലാന്‍ഡില്‍

0
42

സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് അപകടത്തില്‍പെടുന്നത് ഇത് രണ്ടാം തവണ. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ലഫ്റ്റനന്റ് ജനറൽ പദവിയിലിരിക്കുമ്പോഴാണ് നാഗാലാൻഡിലെ അപകടം. നാഗാലാന്‍ഡിലെ ദിമാപുരില്‍ പറന്നുയര്‍ന്ന ഉടനെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 ജനുവരി ഒന്നിനാണ്‌ ബിപിന്‍ റാവത്ത് നിയമിതനാകുന്നത്.