ബിപിന്‍ റാവത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു: പ്രധാനമന്ത്രി

0
65

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയായ ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ സായുധ സേനയെയും സേന ഉപകരണങ്ങളെയും നവീകരിക്കുന്നതിന് അദ്ദേഹം വളരെയധികം സംഭാവന നല്‍കി. മികച്ച ഒരു സൈനികനായിരുന്നു ജനറല്‍ വിപിന്‍ റാവത്ത് എന്നും നരേന്ദ്രമോദി അനുസ്മരിച്ചു.