ഷട്ടിൽ കളിക്കുന്നതിനിടെ കൺട്രോൾ റൂം എസ് ഐ കുഴഞ്ഞു വീണ് മരിച്ചു

0
48

ഷട്ടിൽ കളിക്കുന്നതിനിടെ കൺട്രോൾ റൂം എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. നാദാപുരം കൺട്രോൾ റൂം എസ് ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷാണ് (44) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടൻ കക്കട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ നാണു. അമ്മ: ജാനു, ഭാര്യ: ഷാനിമ, മകൾ: ഹാഷിമ.