സഹോദരിയുടെ വിവാഹത്തിന്‌ വായ്‌പ ലഭിച്ചില്ല; യുവാവ്‌ തൂങ്ങിമരിച്ചു

0
36

സഹോദരിയുടെ വിവാഹം നടത്താന്‍ വായ്പ ലഭിക്കാത്തതില്‍ മനോവിഷമത്തിലായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് മരിച്ചത്.

വിപിനെ കാത്തിരുന്ന്‌ കാണാതായപ്പോൾ തിരകെ വന്ന അമ്മയും സഹോദരിയുമാണ്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. ഈ ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിവാഹം നടത്താന്‍ പണം വായ്പയെടുക്കാനായി വിപിന്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചിരുന്നു.

എന്നാല്‍, എവിടെ നിന്നും ലഭിച്ചില്ല. ഒരു സ്ഥാപനം പണം നല്‍കാമെന്ന് അറിയിച്ചതിനെതുടര്‍ന്ന് കുടുംബാംഗങ്ങളെ സ്വര്‍ണവും മറ്റ് വസ്ത്രങ്ങളും വാങ്ങാന്‍ പറഞ്ഞയച്ചശേഷം വിപിന്‍ ഇവിടെയെത്തി. എന്നാല്‍, സ്ഥാപനം വാക്കുമാറ്റി. ഇതിനു പിന്നാലെ വീട്ടിലെത്തിയ വിപിന്‍ ജീവനൊടുക്കുകയായിരുന്നു ഇത് ലഭിക്കാതെ വന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. സൂപ്പർ മാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് തൊഴിൽ നഷ്‌ടപ്പെട്ടിരുന്നു.