Friday
19 December 2025
22.8 C
Kerala
HomeKeralaപാർസൽ ഏജൻസികളിൽ നികുതി വകുപ്പ് പരിശോധന

പാർസൽ ഏജൻസികളിൽ നികുതി വകുപ്പ് പരിശോധന

സംസ്ഥാനത്തെ പാർസൽ ഏജൻസികളിൽ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 238 നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തി. നികുതി, പിഴ ഇനങ്ങളിലായി 5.06 ലക്ഷം രൂപ ഈടാക്കി.

അന്യ സംസ്ഥാനങ്ങളിൽ നിന്നും പാർസൽ ഏജൻസികൾ വഴി നടത്തുന്ന ചരക്ക് നീക്കത്തിൽ വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

നിയമ പ്രകാരമുള്ള രേഖകൾ ഇല്ലാതെയും, ഇ-വേ ബില്ല് ഇല്ലാതെയും, രേഖകളിൽ അളവ് കുറച്ച് കാണിച്ചതും അടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി, തുടർന്നാണ് കേസ് എടുത്തതും പിഴ ചുമത്തിയതും. പാഴ്സൽ ഏജൻസികൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments