ന്യൂസ് ഉണ്ടാകുന്നതല്ല, മനോരമ പാടുപെട്ട് ഉണ്ടാക്കി എടുക്കുന്നതാണ്. അതാണ് ന്യൂസ് മേക്കര്‍! പരിഹാസവുമായി എസ് സുദീപ്

0
45

കേരളചരിത്രത്തിൽ ഇതാദ്യമായി എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടായിട്ടും മനോരമയുടെ ന്യൂസ് മേക്കര്‍ 2021ന്റെ പ്രാഥമിക പട്ടികയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മുൻ ജഡ്ജി എസ് സുദീപ്. 2021ല്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ സംഭവം ഭരണമാറ്റമായിരുന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി പണറായി വിജയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്ന് അദ്ദേഹം ചോദിച്ചു.

ന്യൂസ് ഉണ്ടാകുന്നതല്ല, മനോരമ പാടുപെട്ട് ഉണ്ടാക്കി എടുക്കുന്നതാണെന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അന്ധമായ ഇടതു വിരോധം മാത്രം കൈമുതലായ പരവേശികളുടെ ആസ്ഥാനമാണ് മനോരമ. ‘കെ.സുധാകരനും വി.ഡി. സതീശനും അനുപമ എസ് ചന്ദ്രനും തൊട്ട് കിറ്റക്‌സ് സാബുവും ആന്റണി പെരുമ്പാവൂരും വരെ പത്തു പേരാണ് മനോരമയുടെ ന്യൂസ് മേക്കര്‍ 2021 ന്റെ പ്രാഥമിക ലിസ്റ്റില്‍.

എത്ര മനോഹരമായ ലിസ്റ്റ്! ദോഷം പറയരുത്, പുറത്താക്കാനായി മാത്രം പേരിനൊരു സഖാവിനെ ചേര്‍ത്തിട്ടുണ്ട്. ശിവന്‍കുട്ടി സഖാവിനെ. കഴിഞ്ഞ വര്‍ഷം ശൈലജ ടീച്ചറെ ന്യൂസ് മേക്കറാക്കി നോക്കി. പക്ഷേ മനോരമ ഉദ്ദേശിച്ച കുത്തിത്തിരുപ്പൊന്നും നടന്നില്ല.
ഇത്തവണ ചെറിയാന്‍ ഫിലിപ്പിനെ ആക്കാര്‍ന്നു, മനോരമേ,’ അദ്ദേഹം പരിഹസിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

തോറ്റവരെയൊക്കെ ആക്കാം കേട്ടോ, പക്ഷേ ഭരണത്തുടര്‍ച്ച നേടിയ ആളെ മാത്രം ഞങ്ങള്‍ ന്യൂസ് മേക്കര്‍ ആക്കില്ല.
ആട്ടെ, 2021 ല്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ സംഭവം എന്തായിരുന്നു സര്‍?
അത് നിയമസഭാ തെരഞ്ഞെടുപ്പ്.
2021 വരെ എന്തായിരുന്നു സര്‍ പതിവ്? ഭരണമാറ്റം.
എങ്കില്‍ ആരു തോല്‍ക്കണമായിരുന്നു?
പിണറായി.
എന്നിട്ടു തോറ്റോ? ഇല്ല.
എന്നിട്ട് ആരു മുഖ്യമന്ത്രിയായി സര്‍?
പിണറായി തന്നെ.
അപ്പം ആരാ സര്‍ ന്യൂസ് മേക്കര്‍?
അത് പിണറായി ഒഴിച്ച് ആരും!
ആ, ബെസ്റ്റ്!
കെ.സുധാകരനും വി.ഡി. സതീശനും അനുപമ എസ്. ചന്ദ്രനും തൊട്ട് കിറ്റക്‌സ് സാബുവും ആന്റണി പെരുമ്പാവൂരും വരെ പത്തു പേരാണ് മനോരമയുടെ ന്യൂസ് മേക്കര്‍ 2021 ന്റെ പ്രാഥമിക ലിസ്റ്റില്‍.
എത്ര മനോഹരമായ ലിസ്റ്റ്!
ദോഷം പറയരുത്, പുറത്താക്കാനായി മാത്രം പേരിനൊരു സഖാവിനെ ചേര്‍ത്തിട്ടുണ്ട്. ശിവന്‍കുട്ടി സഖാവിനെ.
കഴിഞ്ഞ വര്‍ഷം ശൈലജ ടീച്ചറെ ന്യൂസ് മേക്കറാക്കി നോക്കി. പക്ഷേ മനോരമ ഉദ്ദേശിച്ച കുത്തിത്തിരുപ്പൊന്നും നടന്നില്ല.
ഇത്തവണ ചെറിയാന്‍ ഫിലിപ്പിനെ ആക്കാര്‍ന്നു, മനോരമേ…
ന്യൂസ് ഉണ്ടാകുന്നതല്ല, മനോരമ പാടുപെട്ട് ഉണ്ടാക്കി എടുക്കുന്നതാണ്. അതാണ് ന്യൂസ് മേക്കര്‍!
എങ്കില്‍ പിന്നെ ന്യൂസ് മേക്കര്‍മാരായി സുജിത് നായര്‍, ജയചന്ദ്രന്‍ ഇലങ്കത്ത് ഇത്യാദി മേക്കേഴ്‌സിനെ തെരഞ്ഞെടുത്താല്‍ മതി.
മറ്റൊരു വിദ്വാന്‍ ഇന്ന് നാഗാലാന്റില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാവേദ് പര്‍വേശ്.
ഇടതുഭരണം അവസാനിച്ച ശേഷം മേയ് രണ്ട് വൈകിട്ട് കേരളത്തില്‍ കാലു കുത്തുമെന്നു പരസ്യമായി പ്രഖ്യാപിച്ച ന്യൂസ് മേക്കന്‍.
അന്ധമായ ഇടതു വിരോധം മാത്രം കൈമുതലായ പരവേശികളുടെ ആസ്ഥാനമാണ് മനോരമ.
നാഗാലാന്റ് എന്നെഴുതിയ സ്ഥിതിക്ക് വീഗാലാന്റിലെങ്ങാനും കാണും. വീഗാലാന്റിനെ നാഗാലാന്റ് ആക്കി മാറ്റുന്ന മേക്കേഴ്‌സ്…