പുനലൂര്‍-ചെങ്കോട്ട സെക്ഷനില്‍ മണ്ണിടിച്ചില്‍; രണ്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

0
72

പുനലൂര്‍ – ചെങ്കോട്ട സെക്ഷനില്‍ ഭഗവതിപുരത്തിനും ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനുമിടയില്‍ ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് ജോഡി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

ഇന്ന് (ചൊവ്വ) പകല്‍ 12 മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം – ചെന്നൈ എഗ്മോര്‍ പ്രതിദിന എക്‌സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ – 16102), കൊല്ലത്തിനും ചെങ്കോട്ടക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കിയതിനാല്‍ ചെങ്കോട്ടയില്‍ നിന്നാവും സര്‍വിസ് നടത്തുക.

ഇന്നലെ (തിങ്കള്‍) പുറപ്പെട്ട പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്(16792) പുനലൂരും, ചെന്നൈ എഗ്‌മോര്‍ – കൊല്ലം പ്രതിദിന എക്‌സ്പ്രസ് (16101) ചെങ്കോട്ടയിലും യാത്ര അവസാനിപ്പിച്ചു. രാത്രി 11.20ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടേണ്ട തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) പുനലൂര്‍ നിന്നാണ് പാലക്കാടേക്ക് സര്‍വിസ് നടത്തിയത്.