യു എ ഇയില്‍ ശനിയും ഞായറും അവധി, ആഴ്ചയില്‍ നാലര പ്രവൃത്തിദിവസം

0
54

യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഇനിമുതല്‍ അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും.സ്‌കൂളുകളുടെ അവധി ദിനങ്ങളും ഇത്തരത്തിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.

പുതിയ സമയമാറ്റം ദുബൈ ഗവണ്‍മെന്റിന്റെ ജീവനക്കാര്‍ക്കും ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ മാറ്റങ്ങള്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയാണ് ഓഫീസുകളുടെ പ്രവൃത്തിസമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലര ദിവസം പ്രവൃത്തിദിനമായ രീതിയിലാണ് പുതിയ ക്രമീകരണം.