മതവിദ്വേഷ പ്രകടനം; തലശേരിയിൽ നാല് ആർഎസ്എസുകാർ അറസ്റ്റില്‍

0
106

മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് തലശേരിയിൽ പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ആർഎസ്എസുകാർ അറസ്റ്റില്‍. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍ (30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍ രഗിത്ത് (26), കണ്ണവം കരിച്ചാല്‍ ഹൗസില്‍ വി വി ശരത് (25), മാലൂര്‍ ശിവപുരം ശ്രീജാലയത്തില്‍ ശ്രീരാഗ് (26) എന്നിവരെയാണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

ഡിസംബര്‍ ഒന്നിനാണ് തലശേരിയില്‍ ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രവാക്യങ്ങളുയര്‍ത്തിയത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. ”അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല” എന്നായിരുന്നു മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം.