പാലക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
88

കഞ്ചിക്കോട് ഒടി കൊണ്ടിരുന്ന കാർ കത്തിനശിച്ചു. നാലംഗ സംഘം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. മലപ്പുറത്ത് നിന്നും ചെന്നൈയിലേക്ക് യാത്ര ചെയുകയായിരുന്ന ഇവർ തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. കാറിന്റെ മുൻവശം കത്തുന്നത് കണ്ട യാത്രക്കാർ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. കഞ്ചിക്കോട് ഫയർഫോഴ്‌സും, പോലീസും ചേർന്ന് തീയണച്ചു. ആർബി ഓഡിറ്റോറിയത്ത് മുന്നിലെ വൈദ്യുതി ട്രാൻസ്‌ഫോമറിന് സമീപത്തായിരുന്നു അപകടം.