പ്രണയിച്ച് വിവാഹം കഴിച്ച സഹോദരിയുടെ തല വെട്ടിയെടുത്ത് സഹോദരൻ, ഫോട്ടോയെടുത്ത് അമ്മ

0
79

പ്രണയിച്ച് വിവാഹം കഴിച്ച സഹോദരിയുടെ തല വെട്ടിയെടുത്തശേഷം സെൽഫിയെടുത്ത് സഹോദരൻ. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഞെട്ടിക്കുന്ന സംഭവം. കൃതി തോര്‍ (19) എന്ന പെണ്‍കുട്ടിയാണ് ദുരഭിമാനക്കൊലപാതകത്തിന്റെ ഇര. അമ്മയാണ്‌ കഴുത്തറുക്കാൻ മകളെ പിടിച്ചുവച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചതിനായിരുന്നു ക്രൂര കൊലപാതകം. വെട്ടിയെടുത്ത തലയുമായി തെരുവിൽ നടന്നശേഷമാണ്‌ ഇയാൾ പൊലീസിൽ കീഴടങ്ങിയത്‌.

സഹോദരിയുടെ തല വെട്ടി മാറ്റിയശേഷം ശരീരഭാഗം ഇയാള്‍ വായുവില്‍ ചുഴറ്റി. കൊലക്ക് ശേഷം അറുത്തെടുത്ത തലക്കൊപ്പം അമ്മയും മകനും ഫോട്ടോ എടുത്തതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അമ്മയെയും മകനെയും പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.


ഇഷ്‌ടപ്പെട്ട ആളെ കൃതി വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക്‌ കാരണമെന്ന്‌ പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ജൂണിലായിരുന്നു വൈജാപുരിലുള്ള യുവാവുമായി കൃതിയുടെ വിവാഹം. സംസാരിക്കണമെന്ന്‌ പറഞ്ഞ്‌ അമ്മയും സഹോദരനും ഇവരുടെ വീട്ടിലെത്തിയിരുന്നു.

ഇവർക്ക്‌ ചായ ഉണ്ടാക്കുന്നതിനിടയിൽ അടുക്കളയിൽ വച്ചാണ്‌ കൊലപ്പെടുത്തിയത്‌. അമ്മ പിറകിൽനിന്ന്‌ കാലിൽ പിടിച്ചുവച്ചശേഷം സഹോദരൻ കത്തികൊണ്ട്‌ കഴുത്ത്‌ അറുക്കുകയായിരുന്നു.