Sunday
11 January 2026
24.8 C
Kerala
HomeKeralaകുവൈറ്റ് കലാ ട്രസ്റ്റ് സാംബശിവന്‍ സ്മാരക പുരസ്‌കാരം കവി മുരുകന്‍ കാട്ടാക്കടയ്ക്ക്

കുവൈറ്റ് കലാ ട്രസ്റ്റ് സാംബശിവന്‍ സ്മാരക പുരസ്‌കാരം കവി മുരുകന്‍ കാട്ടാക്കടയ്ക്ക്

കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക സ്മാരക പുരസ്‌കാരം കവി മുരുകന്‍ കാട്ടാക്കടയ്ക്ക്.
50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

2021 ഡിസംബര്‍ 19 ന് അയ്യങ്കാളി ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറുമെന്ന് കല ട്രസ്റ്റ് സെക്രട്ടറി ചക്രമോഹനന്‍ പനങ്ങാട് അറിയിച്ചു. കണ്ണട, രേണുക, രക്തസാക്ഷി, ബാഗ്ദാദ്, നെല്ലിക്ക, കര്‍ഷകന്റെ ആത്മഹത്യ കുറുപ്പ് തുടങ്ങി നിരവധി കവിതകള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനകള്‍ വലിയ ജനകീയ അംഗീകാരം നേടിയവയാണ്. നിരവധി ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments