കാസർകോട്ട് ഭ​ര്‍​ത്താ​വ് വീ​ട്ട​മ്മ​യെ വെട്ടിക്കൊന്നു

0
131

കാസറകോട് പെർളടുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെർളടുക്കം റേഷൻ ഷോപ്പിന് സമീപം വാടക കെട്ടിടത്തിൽ താമസിക്കുന്ന അശോകനാണ് ഭാര്യ ഉഷ(40)യെ കൊലപ്പെടുത്തിയത്. തിങ്കളാഴ്‌ച രാവിലെ ആറോടെയാണ്‌ മുറിയിൽ ഉഷ കൊല്ലപ്പെട്ടതായി കണ്ടത്.

ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതം നോക്കുന്ന അശോകൻ രാവിലെ ഭജന മന്ദിരത്തിൽ വരാത്തതിനാൽ ഒപ്പം മാലയിട്ട സ്വാമിമാർ അന്വേഷിച്ചുവരികയായിരുന്നു. വാതിൽ തുറന്നപ്പോൾ ഉഷയെ കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ നിലയിൽ കാണുകയായിരുന്നു.

 

കൊലപാതകകാരണം വ്യക്തമല്ല. ബേഡകം പൊലീസ് കേസെടുത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്‌തു. ബീഡി തൊഴിലാളിയാണ് കൊല്ലപ്പെട്ട ഉഷ. മകൻ ആദിഷ് (21) പ്രവാസിയാണ്.