ലഹരി മാഫിയയുടെ ആക്രമണം: മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

0
103

കൊടുങ്ങല്ലൂരിൽ ലഹരി മാഫിയയുടെ ആക്രമണത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കാര ഫിഷറീസ് സ്കൂള്‍ യുണിറ്റ് കമ്മിറ്റി അംഗങ്ങളായ യദു, ഷിബിന്‍, അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വിവാഹ വീട്ടില്‍ പോയി തിരിച്ചുവരുകയായിരുന്ന ഇവരെ അഞ്ചംഗ സംഘമാണ് കാര ഫിഷറീസ് സ്കൂളിന് സമീപത്തുവെച്ച്‌ കത്തിയും ഇരുമ്പുപൈപ്പും ഉപയോഗിച്ച്‌ ആക്രമിച്ചത്. കാര തീരദേശ മേഖലയിലെ ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതും തടഞ്ഞതുമാണ് ആക്രമണകാരണം. സംഭവത്തിൽ പള്ളിപ്പറമ്പിൽ നിസാം, കുറുപ്പത്ത് ഷൈന്‍ (21) എന്നിവരെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു.