കൊച്ചിയിൽ മോഡലിനെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ നാല്‌ പേർ പിടിയിൽ

0
92

കാക്കനാട്‌ ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന്‌ നൽകി തടവിൽ പാർപ്പിച്ച് കൂട്ടബലാൽസംഗം ചെയ്ത കേസിൽ നാല്‌ പേർ പിടിയിൽ. ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ സലിംകുമാർ (33), ലോഡ്‌ജ് ഉടമ ക്രിസ്‌റ്റീൻ, ഷെമീർ, അജ്മൽ എന്നിവരെയാണ്‌ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ്‌ ചെയ്തത്.

മലപ്പുറം സ്വദേശിയായ ഇരുപത്തേഴുകാരിയാണ് പരാതി നൽകിയത്. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം. കാക്കനാട് ഫോട്ടോഷൂട്ടിനെത്തിയ യുവതിക്ക് മുൻപരിചയക്കാരനായ സലിംകുമാറാണ് ഇടച്ചിറയിലെ ലോഡ്‌ജിൽ താമസസൗകര്യമൊരുക്കിയത്.

ലോഡ്‌ജ് ഉടമയുടെ സഹായത്തോടെ അവിടെവച്ച്‌ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സലിംകുമാർ, ഷെമീർ, അജ്മൽ എന്നിവർ പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു.