തിരുവനന്തപുരത്തെ ലഹരി പാര്‍ട്ടി; പ്രത്യേക സംഘം അന്വേഷിക്കും, ദൃശ്യങ്ങള്‍ ശേഖരിച്ചു

0
62
symbolic picture

തിരുവനന്തപുരം പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. പാർട്ടിയുടെ ദൃശ്യങ്ങള്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശേഖരിച്ചു. മെഗാ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ആലോചന നടന്നതായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി.

ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍ സ്ഥിരം പാര്‍ട്ടി കേന്ദ്രങ്ങളുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ ദിവസം എക്‌സൈസ് നടത്തിയ റെയ്‌ഡിൽ ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തിയിരുന്നു. എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. മുഖ്യ സംഘാടകൻ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.