Saturday
10 January 2026
21.8 C
Kerala
HomeKeralaമോഡലിനെ തടവിലാക്കി കൂട്ടമാനഭംഗം ചെയ്തു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

മോഡലിനെ തടവിലാക്കി കൂട്ടമാനഭംഗം ചെയ്തു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

കൊച്ചി കാക്കനാട് മോഡലിനെ രണ്ടുദിവസം തടവില്‍പാര്‍പ്പിച്ച്‌ കൂട്ടമാനഭംഗം ചെയ്തതായി പരാതി. മലപ്പുറം സ്വദേശിനിയുടെ പരാതിയില്‍ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടില്‍ സലിന്‍കുമാറിനെ (31) ഇന്‍ഫോപാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം.

യുവതിയും സലിനും പരിചയക്കാരാണ്. സലിന്‍ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റസിഡന്‍സിയില്‍ എത്തിയത്. അവിടെവച്ച്‌ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി അര്‍ദ്ധബോധാവസ്ഥയിലാക്കി സലിന്‍, ഷെമീര്‍, അജ്മല്‍ എന്നിവര്‍ തടവില്‍പാര്‍പ്പിച്ച്‌ കൂട്ടമാനഭംഗപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി.

ഹോട്ടല്‍ ഉടമ ക്രിസ്റ്റീനയെയും പ്രതിയാക്കിയിട്ടുണ്ട്. മൂന്നുപേരും ഒളിവിലാണ്. ഇന്നലെ വൈകിട്ട് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. യുവതിക്ക് ഒരു കുഞ്ഞുണ്ട്.

RELATED ARTICLES

Most Popular

Recent Comments