സന്ദീപ് വധം: ആസൂത്രണം ചെയ്തത് ബിജെപി-ആര്‍എസ്എസ് നേതൃത്വം- കോടിയേരി

0
161

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയതിനുപിന്നിൽ ബിജെപിക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. കൊല ആസൂത്രണം ചെയ്തത് ബിജെപി-ആര്‍എസ്എസ് നേതൃത്വമാണ്. സിപിഐ എമ്മിനെ ബിജെപി വേട്ടയാടുകയാണ്. അക്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തും. അക്രമപാതയില്‍ നിന്ന് ആര്‍എസ്എസ്
പിന്തിരിയണം. കൊല നടത്തിയത് ബിജെപി ഏല്‍പ്പിച്ച സംഘമാണ്. ആര്‍എസ്എസ് നടത്തുന്ന കൊലപാതകം അവര്‍ ഏറ്റെടുക്കാറില്ലെന്നും സന്ദീപിന്റെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്‌എസ്‌ കൊലപ്പെടുത്തിയ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിന്റെ കുടുംബം അനാഥമാകില്ലെന്ന്‌ കോടിയേരി പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കും. കുട്ടികളുടെ പഠന ചെലവുകൾ പാർടി വഹിക്കും.

സന്ദീപിന്റെ ഭാര്യക്ക്‌ സ്‌ഥിരം വരുമനമുള്ള സുരക്ഷിതമായ തൊഴിൽ നൽകും. കുട്ടികളെ വളർത്താനുള്ള സാമ്പത്തകമായ സഹായം നൽകും. കുട്ടികൾക്ക്‌ എത്ര വേണമെങ്കിലും പഠിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.