സന്ദീപ്‌ വധം: പ്രതികള്‍ ആദ്യം പോയത് ബിജെപി അഭിഭാഷകനെ കാണാൻ

0
97

കൊലപാതകത്തിന്‌  ശേഷം പ്രതികൾ ആദ്യംപോയത് തിരുവല്ല ബാറിലെ ബിജെപി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ കാണാൻ. അഞ്ചാം പ്രതി അഭിജിത്ത്‌ സുഹൃത്തിനെ വിളിച്ച്‌ ഇക്കാര്യം അറിയിച്ചു. മൊബൈൽ ഫോൺ പരിശോധനയിൽ അഭിജിത്ത്‌ സുഹൃത്തിനെ വിളിച്ചത്‌ പൊലീസ്‌ മനസ്സിലാക്കി.

സുഹൃത്തിൽനിന്നും വിവരം ലഭിച്ച പൊലീസ്‌ തിരുവല്ലയിലേക്ക്‌ തിരിച്ചു. ഇതുമനസ്സിലാക്കിയ പ്രതികൾ അഭിഭാഷകനെ കാണുന്നത്‌ ഒഴിവാക്കി  മറ്റിടങ്ങളിൽ ഒളിവിൽപോയി. രക്ഷപ്പെടാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ പൊലീസ്‌ പിടിയിലായി.

 

https://www.youtube.com/watch?v=ysKlfl9YdiQ