‘സംസ്‌ഥാനത്തെ റോഡുകളുടെ അവസ്‌ഥ എല്ലാ മാസവും പരിശോധിക്കും’; മുഹമ്മദ് റിയാസ്

0
91

സംസ്‌ഥാനത്തെ റോഡുകളുടെ അവസ്‌ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിര്‍മാണത്തിന് വർക്കിംഗ് കലണ്ടര്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പിഡബ്ള്യൂഡി ഉദ്യോഗസ്‌ഥർ ഓഫിസിൽ ഇരുന്ന് റിപ്പോർട് എഴുതിയാൽ മതിയാവില്ല. വകുപ്പ് ഉദ്യോഗസ്‌ഥര്‍ നേരിട്ട് എത്തി പരിശോധന നടത്തും.

വിവിധ റോഡ് നിർമാണ പദ്ധതികൾ നടക്കുന്ന ഇടങ്ങളിൽ നേരിട്ട് എത്തി വേണം ഉദ്യോഗസ്‌ഥർ റിപ്പോർട് നൽകാൻ. ഇതിന്റെ ഫോട്ടോയും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ജൂണ്‍ മുതല്‍ ഒക്‌ടോബർ വരെ ടെണ്ടര്‍ നടപടികള്‍ നടത്തും. മഴ മാറുന്നതോടെ ഒക്‌ടോബർ മുതല്‍ അഞ്ചുമാസം അറ്റകുറ്റപണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.