നാഗാലാന്‍ഡ് വെടിവയ്പ്പ്: ആഭ്യന്തര മന്ത്രാലയം എന്തുചെയ്യുകയാണെന്ന് രാഹുല്‍ഗാന്ധി

0
54

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തുചെയ്യുകയാണെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.

‘ഇത് ഹൃദയഭേദകമാണ്. ഗവണ്‍മെന്റ് മറുപടി നല്‍കണം. നമ്മുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്തപ്പോള്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്?’- രാഹുല്‍ ട്വീറ്റ് ചെയ്തു.