ജിഷ്ണു ആര്‍എസ്എസ് വളര്‍ത്തിയ ക്രിമിനല്‍

0
110

സന്ദീപ്കുമാറിനെ  കുത്തികൊന്ന കേസിൽ  മുഖ്യപ്രതി ജിഷ്ണു ആർഎസ്എസ് വാർത്തെടുത്ത കൊടുംക്രിമിനൽ. പത്തനംതിട്ടയിൽ വിവിധ അക്രമങ്ങൾക്ക് ബിജെപി  നിയോഗിച്ചിരുന്നത്‌ ജിഷ്‌ണുവിനെയായിരുന്നു.

കോട്ടയം, തൃക്കൊടിത്താനം, പുളിക്കീഴ്, അടൂർ, കീഴ്‌വായ്പൂര്  പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, വധശ്രമം, സ്ത്രീകളെ കൈയേറ്റം ചെയ്യൽ, പിടിച്ചുപറി, തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്‌.  2020 ജൂലൈ 11ന് അടൂരിൽ ബിജെപി നടത്തിയ സമരത്തിലുണ്ടായ ആക്രമണത്തിന്റെ മുമ്പിലുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ മറ്റുള്ളവരും സമാന കേസുകളിലെ പ്രതികളാണ്‌.

ജിഷ്ണുവിന്റെ ഫെയ്‌സ്‌ ബുക്കില്‍ നിറയെ ബിജെപി ജില്ലാ, സംസ്ഥാന നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളാണ്. തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രചാരണം നടത്തുന്ന ചിത്രങ്ങളുമുണ്ട്‌.