പത്തു രൂപയുണ്ടെങ്കിൽ വരൂ, തിരുവനന്തപുരം നഗരത്തിൽ ചുറ്റിയടിക്കാം സൗകര്യം ഡിസംബർ 6 മുതൽ ജനുവരി 15 വരെ

0
138

തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ആരംഭിച്ച തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസിനെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയിൽ ഈ മാസം 6 മുതൽ 2022 ജനുവരി 15 വരെ സർക്കുലർ സർവ്വീസിൽ 10 രൂപ ടിക്കറ്റിൽ ന​ഗരത്തിൽ ഒരു സർക്കളിൽ യാത്ര ചെയ്യാം.

ന​ഗരത്തിൽ എവിടെ നിന്നും കയറി ഒരു ബസിൽ ഒരു ട്രിപ്പിൽ എവിടെയും ഇറങ്ങുന്നതിനോ, ഒരു സർക്കിൾ പൂർത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നൽകിയാൽ മതിയാകും. ക്രിസ്മസ്, പുതുവത്സര, ശബരിമല സീസനോട് അനുബന്ധിച്ചാണ് സർക്കുലർ യാത്രക്ക് 10 രൂപ മാത്രം അനുവദിക്കാൻ ​ഗതാ​ഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മിനിമം ചാർജ് 10 രൂപയിൽ തുടങ്ങി 30 വരെയായിരുന്നു ഒരു സർക്കുലർ ടിക്കറ്റ് ചാർജ്. എന്നാൽ പദ്ധതി ന​ഗര വാസികൾക്ക് പരിചയപ്പെടുത്തുന്നതിനും ക്രിസ്മസ്- പുതുവത്സര- ശബരിമല സീസനോട് അനുന്ധിച്ച് കൂടുൽ പേരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയത്. അതേ സമയം 50 രൂപയുടെ ​ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നവർക്ക് എല്ലാ സർക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതൽ 24 മണിക്കൂർ സമയം യാത്ര ചെയ്യാവുന്ന ഗുഡ് ഡേ ടിക്കറ്റ് തുടരുകയും ചെയ്യും.

വിവരങ്ങൾക്ക് 18005994011 (ടോൾ ഫ്രീ നമ്പർ), കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.