ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ മാല പൊട്ടിച്ചു, ബിജെപി നേതാവ് അറസ്റ്റിൽ

0
56

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ വയനാട് സ്വദേശിയായ യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ച ബിജെപി നേതാവിനെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടി. അരിയന്നൂർ പോഴത്ത് സന്തോഷാണ് (44) പിടിയിലായത്.

ശനിയാഴ്‌ച‌ പുലർച്ചെ അ‍ഞ്ചേകാലോടെ കിഴക്കേനടയിൽ കുടുംബസമേതം എത്തിയ വയനാട് വെള്ളമുണ്ട പന്നിക്കോട്ട് പറമ്പിൽ രാജേഷിന്റെ ഭാര്യ തുഷാരയുടെ മാലയാണ്‌ പൊട്ടിച്ചത്‌. തുഷാര ഇത് ചെറുത്തതോടെ ഇവരെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബന്ധുക്കളും കടകളിലെ ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു.

സന്തോഷ് കണ്ടാണശേരി പഞ്ചായത്തിൽ ബിജെപിയുടെ സജീവപ്രവർത്തകനും പ്രാദേശിക നേതാവുമാണ്. പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.