ഇന്തോനേഷ്യയിൽ ഭൂചലനം, ജാഗ്രതാനിർദ്ദേശം നൽകി അധികൃതർ

0
59

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ഇന്നു രാവിലെ അഞ്ചു മണിയോടെയുണ്ടായ ഭൂചലനം, റിക്ടെര്‍ സ്കെയിലില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശക്തമായ ഭൂചലനം ആണെങ്കിലും ജീവഹാനിയോ വസ്തു നാശമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്തോനേഷ്യയുടെ വടക്കന്‍ പ്രവിശ്യയിലെ സുലാവെഷിയിലാണ് ഭൂചലനമുണ്ടായത്. 174.3 കിലോമീറ്റര്‍ അടിയില്‍ നിന്നായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.