Thursday
18 December 2025
24.8 C
Kerala
HomeKerala‘ജവാദ്’ ആന്ധ്രാപ്രദേശിലേക്ക്; ഇന്ന് തീരം തൊടും, മുന്നറിയിപ്പ്

‘ജവാദ്’ ആന്ധ്രാപ്രദേശിലേക്ക്; ഇന്ന് തീരം തൊടും, മുന്നറിയിപ്പ്

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ, സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. മേഖലയിൽ പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശിച്ചു. മൂന്ന് ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, തമിഴ്‌നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങളിലും ഇന്ന് ശക്‌തമായ മഴ മുന്നറിയിപ്പുണ്ട്. ഈറോഡ്, സേലം, നാമക്കൽ, തിരുപ്പൂർ ജില്ലകളിൽ ഞായറാഴ്‌ച മഴയുണ്ടാകും. ഒറ്റപ്പെട്ട കനത്ത മഴയാണ് ഈ ജില്ലകളിൽ പ്രവചിച്ചിട്ടുള്ളത്.

RELATED ARTICLES

Most Popular

Recent Comments