ആന്ധ്രാ മുൻ മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു

0
92

ആന്ധ്ര മുൻമുഖ്യമന്ത്രിയും കർണാടക, തമിഴ്നാട് ഗവർണറുമായിരുന്ന കെ റോസയ്യ (88) അന്തരിച്ചു. ഹൈദരാബാദിൽ പുലർച്ചെയായിരുന്നു അന്ത്യം. 16 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് റോസയ്യ.

വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബർ മുതൽ 2010 നവംബർ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. 1998ൽ ലോക്‌സഭയിലേക്കും തെര‍ഞ്ഞെടുക്കപ്പെട്ടു.

ആന്ധ്രാപ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1933 ജൂലൈ നാലിന് ​ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്.