പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയിലാക്കാനാകില്ലെന്ന് ജി എസ് ടി കൗണ്‍സില്‍

0
67

പെട്രോളിയം ഉത്പന്നങ്ങള്‍ ഇപ്പോള്‍ ജിഎസ്ടി പരിധിയിലാക്കാനാകില്ലെന്ന് ജി എസ് ടി കൗണ്‍സില്‍. കേരള ഹൈക്കോടതിയിലുളള ഹര്‍ജിയിലാണ് ജി എസ് ടി കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയത്. കൊവിഡ് കാലമെന്നതടക്കമുള്ള മൂന്ന് കാരണങ്ങള്‍ നിരത്തിയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ഇപ്പോള്‍ ജിഎസ്ടി പരിധിയിലാക്കാനാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചത്. പെട്രോളിയം ഉത്പന്നങ്ങള്‍ ഇപ്പോള്‍ പ്രധാന വരുമാന മാര്‍ഗം ആണെന്നതാണ് ഒരു കാരണമായി കൗണ്‍സില്‍ പറഞ്ഞത്. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങളുടെയും, ആലോചനകളുടെയും ആവശ്യം ഉണ്ടെന്ന് മറ്റൊരു കാരണമായി കൗണ്‍സില്‍ ചൂണ്ടികാട്ടി. എന്നാല്‍ കൗണ്‍സിലിന്റെ മറുപടിയില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്ത് കൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ പറ്റില്ല എന്നുള്ളതിന് കൃത്യമായ മറുപടി പറയാന്‍ ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു