തീവില; പാചകവാതക സിലിണ്ടറിന് വില വർധന

0
73

പാചകവാതക വിലയിൽ വീണ്ടും വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് ഇപ്പോൾ വില വർധിപ്പിച്ചത്. കൊച്ചിയില്‍ ഇതോടെ വാണിജ്യ സിലിണ്ടറിനു 2095 രൂപയായി. ഡൽഹിയിൽ 2101 രൂപയും, ചെന്നൈയിൽ 2,233 രൂപയായി. പെട്രോൾ, ഡീസൽ വിലയിൽ കേന്ദ്രം അധിക നികുതി ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടി തുടരുന്നതിനിടയിലാണ്‌ പാചകവാതകത്തിനും വിലകൂട്ടി ബുദ്ധിമുട്ടിക്കുന്നത്‌

ഇതോടെ നിലവിൽ സംസ്‌ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 2000ന് മുകളിലെത്തി. 2,095.50 രൂപയാണ് ഇപ്പോഴത്തെ വില. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ല.