മൂന്നാം തവണ പോക്സോ കേസിൽ പ്രതി: അധ്യാപകനെ സസ്പെന്റ് ചെയ്തു

0
66

പോക്സോ കേസ് പ്രതിയായ അധ്യാപകന് സസ്പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇത് മൂന്നാം തവണയാണ് വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ ഇയാൾ അറസ്റ്റിലായത്.

നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്റഫിനെതിരെ കേസെടുത്തത്. ഏഴു വർഷത്തിനു ശേഷം 2019 ൽ രക്ഷിതാക്കളുടെ പരാതിയിൽ കരിപ്പൂരിലും ഇയാൽക്കെതിരെ കേസെടുത്തു. ഈ രണ്ട് കേസുകളിലും പ്രതിയായിരിക്കെയാണ് അഷറഫ് താനൂരിലും സമാന കുറ്റകൃത്യത്തിൽ പ്രതിസ്ഥാനത്തെത്തിയത്.