ശബരിമലയിലെ വരുമാനം 14 കോടിയായി ഉയർന്നു

0
123

ശബരിമലയിലെ വരുമാനം 14 കോടിയായി ഉയർന്നു. മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലുകോടി രൂപയാണ്. കാണിക്ക ഇനത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞിരുന്നു. അരവണ, അപ്പം വിതരണവും നാളീകേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർധനയുണ്ടായി. തിരക്ക് വർധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.