രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍ ചിത്രം ’83’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

0
66

1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആധാരമാക്കിയെടുത്ത കബീര്‍ ഖാന്‍ ചിത്രം ’83’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍ താരജോഡിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്ന കപില്‍ ദേവിനെയാണ് ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്.

ഡിസംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കൊവിഡില്‍ തിയേറ്ററുകള്‍ അടച്ചിട്ടത് കാരണം ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു.മൂന്ന് മിനിറ്റ് 49 സെക്കന്റ് നീണ്ടുനില്‍ക്കുന്ന ട്രെയിലര്‍, കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അന്ന് നേരിട്ട വെല്ലുവിളികളേയും ആരും പ്രതീക്ഷ നല്‍കാതിരുന്ന ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച് കിരീടം നേടിയതിന്റെ കഥയുമാണ് സിനിമ പറയുന്നത്.