കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

0
85

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനുളള പുരസ്കാരം ജയസൂര്യയും

 

കപ്പേളയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം അന്ന ബെന്നും ഏറ്റുവാങ്ങി.

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനു വേണ്ടി ജിയോ ബേബി ഏറ്റുവാങ്ങി. സാംസ്കാരിക ഊർജം പകരുന്ന ചിത്രങ്ങൾക്കാണ് ഇത്തവണ അവാർഡ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലായി 48 അവാർഡുകളാണ് വിതരണം ചെയ്തത്. എം.ജയചന്ദ്രന്റെ നേതൃത്വത്തിൽ പ്രിയഗീതം എന്ന സംഗീത പരിപാടിയും ചടങ്ങിൽ അരങ്ങേറി.