പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

0
78

പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പശ്ചിമ ബംഗാൾ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി തന്നെയായ സുഫൻ ഹൽദാർ ആണ് പ്രതി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.

പത്തനംതിട്ട നഗരത്തിൽ അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ക്യാമ്പിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നു. മദ്യപിച്ച ശേഷം ഇവർ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.

ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് സുഫൻ ഹൽദാർ സുബോധിനെ കൊന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകമായതിനാൽ കോട്ടയം മെഡിക്കൽ കോലജിലാവും പോസ്റ്റ്മാർട്ടം.