ജിയോ പ്രീ പെയ്ഡ് നിരക്കുകൾ കുത്തനെ കൂട്ടി;21% വർധനയെന്ന് പ്രഖ്യാപനം

0
67

ജിയോയും മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി.ഡിസംബർ ഒന്നുമുതൽ പ്രീപെയ്ഡ് നിരക്കിൽ 21% വർധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു.

വൊഡഫോൺ ഐഡിയയും
എയർടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്.

ജിയോ ഫോൺ പ്ലാനുകൾ,
അൺലിമിറ്റഡ് പ്ലാനുകൾ,
ഡാറ്റ ആഡ് ഓൺ പ്ലാനുകൾ
അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്.

28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാൻ 155 ആയി കൂട്ടി.

149 രൂപ പ്ലാൻ 179 ആക്കി

199 രൂപ പ്ലാൻ 239 ആക്കിയും കൂട്ടി.

249 രൂപ പ്ലാൻ 299 ആയി ഉയരും.

399 പ്ലാൻ 479 ആക്കി

444 പ്ലാൻ 533 രൂപ ആയും കൂട്ടി.

ഒരു വർഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ