കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയം: ബിജെപി നേതാവുൾപ്പെടെ നിരവധി പേർ സിപിഐ എമ്മിലേക്ക്

0
81

ചെമ്മരുതി കുന്നത്തുമലയിൽ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ മനംമടുത്ത്‌ ബിജെപി വിട്ട്‌ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക്‌ സ്വീകരണം നൽകി.

സ്വീകരണയോഗം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ചെമ്മരുതി കുന്നത്തുമല ബിജെപി ബൂത്ത് പ്രസിഡന്റും പട്ടികജാതി, പട്ടികവർഗ ജില്ലാ ഭാരവാഹിയുമായ വിക്രമൻ, ബിഎംഎസ് ചെമ്മരുതി പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കൊച്ച് കുട്ടൻ, സെക്രട്ടറി സജീവ്, മധു, സത്യദാസ്, സുരേഷ്, പ്രകാശ് തമ്പി, അപ്പു, സുരേഷ്, സുകു, അനിൽകുമാർ, സുനിൽകുമാർ, ബാബു എന്നിവരാണ് ബിജെപി-ബിഎംഎസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.

വി ജോയി എംഎൽഎ, സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ് എന്നിവർ പാർടി പതാക നൽകി സ്വീകരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ എച്ച് സലിം, ജി എസ് സുനിൽ, പാളയംകുന്ന് ലോക്കൽ സെക്രട്ടറി ടി കുമാർ, കുന്നത്തുമല ബ്രാഞ്ച് സെക്രട്ടറി ആർ ജ്യോതിഷ്, വിജയകുമാർ പനയറ തുടങ്ങിയവർ സംസാരിച്ചു.