അറയ്‌ക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചു

0
62

അറയ്‌ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറയ്‌ക്കൽ രാജവംശത്തിലെ 40‐ാമത്‌ ഭരണാധികാരിയായിരുന്നു.

മദ്രാസ്‌ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന പരേതനായ എ പി ആലിപ്പി എളയയാണ്‌ ഭർത്താവ്‌. മദ്രാസ്‌ പോർട്ട്‌ സൂപ്രണ്ട്‌ ആദിരാജ അബ്‌ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്‌. സംസ്‌കാരം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

39-ാമത്തെ ഭരണാധികാരി സുൽത്താൻ അറയ്‌ക്കൽ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടർന്നാണ് മറിയുമ്മ അധികാരമേറ്റത്‌.