മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന് കുത്തേറ്റു

0
164

എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശിക്കാണ് കുത്തേറ്റത്. നെട്ടൂര്‍ മഹലിന് സമീപം നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ശല്യം ചെയ്തത്.

ഇത് ചോദ്യം ചെയ്തപ്പോഴാണ്‌ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.