കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി കർണാടക

0
79

കേരളത്തിൽ നിന്ന് വരുന്നവർക്ക് വീണ്ടും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ്  നിർബന്ധമാക്കി കർണാടക. നേരെത്തെ ഉള്ള നിബന്ധന കർശനമായി നടപ്പാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗം തീരുമാനിക്കുകയായിരുന്നു.

മാളുകൾ, സർക്കാർ ഒഫീസുകൾ, ഹോട്ടലുകൾ, തിയേറ്ററുകൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് രണ്ടു ഡോസ് വാക്സിനും എടുത്തിരിക്കണമെന്നും നിർബന്ധമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും ദക്ഷിണാഫ്രിക്കയിൽ പുതിയ വകഭേദം കണ്ടെത്തിയതുമാണ് പുതിയ തീരുമാനത്തിന് കാരണം. ഇതോടെ കാസർകോട് നിന്ന് മംഗളുരു പോയി വരാൻ ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കും.