അധ്യാപകരും അനധ്യാപകരുമുൾപ്പെടെ വാക്‌സിൻ എടുക്കാത്തത് 5000 ഓളം പേർ; വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

0
63

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി . വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും. വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല.

അയ്യായിരത്തിന്‍ അധികം അധ്യാപകര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനുണ്ട്. ചില അധ്യാപകര്‍ വാക്സിന്‍ എടുക്കാതെ സ്‌കൂളിലേക്ക് വരുന്നുണ്ടെന്നും ഈ നടപടി ഒരു തരത്തിലും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷയം കോവിഡ് ഉന്നതതല സമിതിയേയും ദുരന്തനിവാരണ സമിതിയേയും അറിയിക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.