നാലര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

0
83

നാലര വയസുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും വിധിച്ച് കോടതി. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെയാണ് കുന്നംകുളം അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ൽ വടക്കേക്കാട് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. കളിക്കുന്നതിനിടെ നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്. തടവ് ശിക്ഷയ്‌ക്ക് പുറമെ 1,75,000 രൂപ പിഴയും കോടതി വിധിച്ചു.

പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ്. കൂടാതെ വടക്കേക്കാട് പോലീസ് സ്‌റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റിലും ഇയാളുണ്ട്. ചാവക്കാട് പോലീസ് ഇൻസ്‌പെക്‌ടർ മാരായ കെജി സുരേഷ്, എജെ ജോൺസൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.