ഇതര മതസ്ഥര്‍ക്ക് പള്ളിയില്‍ പ്രവേശനമൊരുക്കി ആലപ്പുഴയിലെ മര്‍കസ് ജുമാ മസ്ജിദ്

0
103

എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനമൊരുക്കി ആലപ്പുഴ സക്കറിയ ബസാറിലെ മര്‍കസ് ജുമാ മസ്ജിദ്. നമസ്‌കാരം കാണാനും പ്രസംഗം കേള്‍ക്കാനും ഇനി എല്ലാവര്‍ക്കും പള്ളിയില്‍ പ്രവേശിക്കാം.വെള്ളിയാഴ്ചയാണ് ഇതിന്റെ തുടക്കം കുറിച്ചത്.

ജുമുഅ നമസ്‌കാരത്തിനിടയില്‍ ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍, വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ, പുത്തന്‍കാട് പള്ളി വികാരി ഫാദര്‍ ക്രിസ്റ്റഫര്‍, മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരന്‍ തുടങ്ങിയവരെത്തി.

ജനങ്ങള്‍ക്കിടയില്‍ ഭിന്നത കൂടുന്ന കാലത്ത് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ് എല്ലാവര്‍ക്കും പ്രവേശനം നല്‍കിയതിന്റെ പിന്നിലെ ലക്ഷ്യമെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.മതസൗഹാര്‍ദ കൂട്ടായ്മക്ക് ശേഷം വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് എല്ലാവരും മടങ്ങിയത്