Saturday
10 January 2026
31.8 C
Kerala
HomeKeralaമോഫിയ പർവീണിന്റെ ആത്മഹത്യ; സി.ഐ സുധീറിന് സസ്‌പെൻഷൻ

മോഫിയ പർവീണിന്റെ ആത്മഹത്യ; സി.ഐ സുധീറിന് സസ്‌പെൻഷൻ

ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക് എസിക്കാണ് അന്വേഷണച്ചുമതല.

അതേസമയം, ആലുവ പൊലീസ് സ്റ്റേഷൻ ചുമതല പുതിയ സിഐക്ക് നൽകിയിട്ടുണ്ട്. രാമമംഗലം സിഐ ആയിരുന്ന സൈജു കെ.പോളിനാണ് ചുമതല. ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കിയായിരുന്നു നടപടി.

കഴിഞ്ഞ ദിവസം രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. തുടർന്ന് പെൺകുട്ടിയുടെയും ഭർത്താവിന്റെയും വീട്ടുകാരെ മധ്യസ്ത ചർച്ചയ്ക്ക് പൊലീസ് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിഐക്കെതിരെ നടപടിയെടുത്തത്.

RELATED ARTICLES

Most Popular

Recent Comments