BREAKING മോഫിയുടെ ആത്മഹത്യ: കോൺഗ്രസിന്റെ സമര നാടകം പൊളിയുന്നു; വക്കാലത്തുമായി എത്തിയത് കളമശേരി മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ

0
84

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോൺഗ്രസ് നടത്തിയിരുന്ന സമര നാടകം പൊളിയുന്നു. മൊഹിയുടെ ഭർത്താവിന്റെ വക്കാലത്തുമായി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ആദ്യം എത്തിയത് കളമശേരി മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ. ആ പ്രതിക്ക് വേണ്ടിയുള്ള വക്കാലത്തുമായി അയാളോടൊപ്പം സ്റ്റേഷനിൽ ചെന്ന അതേ കോൺഗ്രസാണ് രണ്ട് ദിവസമായി ആലുവയിൽ സമര നാടകം കളിക്കുന്നത്.

ഇത് സംബന്ധിച്ച വാർത്ത മാതൃഭൂമി പാത്രത്തിൽ വന്നിരുന്നു.

വാർത്തയുടെ സ്ക്രീൻ ഷോട്ടുകൾ ചുവടെ

ആലുവ എസ്‍പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇരയോടപ്പം ആണെന്ന് വരുത്തിത്തീർത്ത് വേട്ടക്കാരന്റെ കൂടെ നിൽക്കുന്നതാണ് കോൺഗ്രസിന്റെ നിലപാട് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ വാർത്ത.