പുതിയാപ്പയിലെ ദുരൂഹ മരണങ്ങൾ; അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ

0
65

കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിൽ ബന്ധുക്കളായ രണ്ട് സ്‌ത്രീകൾ അടുത്ത ദിവസങ്ങളിലായി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പുതിയാപ്പ സ്വദേശി ശരണ്യ, ഇവരുടെ ബന്ധു ജാനകി എന്നിവരാണ് മരിച്ചത്. ഒമ്പത് ദിവസത്തിനിടെയാണ് രണ്ട് മരണങ്ങളും നടന്നത്.

ശരണ്യയെ പൊള്ളലേറ്റ നിലയിലും ജാനകിയെ കിണറ്റിൽ മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. അതേസമയവും, ശരണ്യയെ ഭർത്താവ് ലിനീഷ് തീകൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ശരണ്യയുടെ മരണത്തിലെ ദൃക്‌സാക്ഷിയാണ് മരിച്ച ജാനകിയെന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ശരണ്യയുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.