Wednesday
17 December 2025
31.8 C
Kerala
HomeKerala20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

114 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ യുവാവ് പിടിയിൽ. ജില്ലയിലെ ചെട്ടുംകുഴിയിലെ ജികെ മുഹമ്മദ് അജ്‌മൽ(23) ആണ് പിടിയിലായത്. തലപ്പാടിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ്‌ ആണ് പ്രതിയെ പിടികൂടിയത്.

ആന്ധ്രയിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയാണെന്ന വിവരത്തെ തുടർന്ന് എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനക്കിടെയാണ് വാഹനം പിടികൂടിയത്. അറസ്‌റ്റിലായ പ്രതിക്കെതിരെ നേരത്തെ കോഴിക്കോട് ജില്ലയിലും കഞ്ചാവ് കടത്തിന് കേസുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

കാസർഗോഡ് എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ ജോയി ജോസഫ്, പ്രവന്റിവ് ഓഫിസർമാരായ ഇകെ ബിജോയ്, എംവി സുധീന്ദ്രൻ, സിവിൽ എക്‌സൈസ്‌ ഓഫിസർമാരായ ശൈലേഷ് കുമാർ, എൽ മോഹൻകുമാർ, വി മജ്‌ഞുനാഥ്, സി അജീഷ്, എക്‌സൈസ്‌ ഡ്രൈവർ പിവി ഡിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

RELATED ARTICLES

Most Popular

Recent Comments