Wednesday
17 December 2025
30.8 C
Kerala
HomeKeralaഎ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസില്‍ മുസ്‌ലിം ലീഗ് പ്രവർത്തകൻ അടക്കം നാലുപേര്‍ അറസ്റ്റില്‍

എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസില്‍ മുസ്‌ലിം ലീഗ് പ്രവർത്തകൻ അടക്കം നാലുപേര്‍ അറസ്റ്റില്‍

എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേര്‍ അറസ്റ്റില്‍.

ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷിബു എന്‍.ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരന്‍ എം.പി, അരീക്കോട് ഇളയൂര്‍ സ്വദേശി കൃഷ്ണരാജ്, മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത് എം.ടി. എന്നിവരാണ് അറസ്റ്റിലായത്. വിവിധ എ.ടി.എം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ കരാര്‍ കമ്പനി ഏല്‍പ്പിച്ച 1,59,82000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ കരാര്‍ കിട്ടിയിട്ടുള്ള സി.എം.എസ് ഇന്‍ഫോ സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍.

ജൂണ്‍ രണ്ടിനും നവംബര്‍ ഇരുപതിനും ഇടയില്‍ മലപ്പുറം ജില്ലയിലെ വിവിധ എ.ടി.എം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച പണമാണ് ഇവര്‍ തട്ടിയെടുത്തത്.

RELATED ARTICLES

Most Popular

Recent Comments